Here’s the article about Learning Puzzle Bonus Card featured on Manorama Online on 22-01-2025
തിരുവല്ല ∙ പത്ര വായന ശീലം വളർത്തുന്നതിനായി മലയാള മനോരമ വരിക്കാർക്കും, കുട്ടികൾക്കും ആയി ആരംഭിച്ച ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീസൺ 2 സമ്മാനപദ്ധതിയുടെ ആദ്യ ബോണസ് കാർഡ് വിതരണത്തിന്റെ തിരുവല്ല – മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം വള്ളംകുളം നാഷനൽ ഹൈസ്കൂളിൽ നടന്നു. ബോണസ് കാർഡ് ഉൾപ്പെടുന്ന മലയാള മനോരമ പത്രം പ്രധാന അധ്യാപകൻ ദിലീപ് കുമാറിനു നൽകി ഫിനിക്സ് അലുമിനിയം മെറ്റീരിയൽസ് തോട്ടഭാഗം ഷോപ്പ് ഉടമ സി.എസ്.അനിൽകുമാർ ഒട്ടത്തിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ദിലീപ് കുമാർ, മലയാള മനോരമ സെയിൽസ് അസോസിയേറ്റ് ഈപ്പൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമും, വായനക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും ലഭിക്കാൻ വഴിയൊരുക്കുന്ന ന്യൂസ് ഫെസ്റ്റിന് ആവേശം കൂട്ടാൻ ഞായറാഴ്ചത്തെ സപ്ലിമെന്റിനൊപ്പം ബോണസ് കാർഡും നൽകിയിരുന്നു. ആ കാർഡിലെ ഏഴക്ക യൂണികോഡ് നമ്പർ മത്സര വെബ്സൈറ്റിൽ ചേർത്താൽ വരിക്കാർക്കും സ്കൂളിനും 500 പോയിന്റ് ലഭിക്കും. കാർഡിന്റെ ഫോട്ടോ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഒരാഴ്ചയ്ക്കുള്ളിൽ കാർഡിലെ നമ്പർ എന്റർ ചെയ്തു പോയിന്റുകൾ സ്വന്തമാക്കാം. ഫെബ്രുവരി 21 വരെയുള്ള ന്യൂസ് ഫെസ്റ്റിൽ പുതിയ വായനക്കാർക്കും പങ്കെടുക്കാം.